ഇടതിനൊപ്പം തന്നെ; പക്ഷേ പാലാ വിട്ടുകൊടുക്കില്ല: മാണി സി കാപ്പന്‍

കോട്ടയം: ഇടത് മുന്നണിക്കൊപ്പം അടിയുറച്ച് നില്‍ക്കുമെന്ന് പാലാ എംഎല്‍എ മാണി സി കാപ്പന്‍. പാലാ സീറ്റ് സംബന്ധിച്ച് മുന്നണിയിൽ ചർച്ച നടന്നിട്ടില്ല. അതുകൊണ്ട് പ്രതികരിക്കുന്നില്ല. പാലാ സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറല്ല.

ഉപാധികളില്ലാതെയാണ് മുന്നണിയിലേക്ക് വരുന്നതെന്ന് ജോസ് കെ മാണി പറഞ്ഞിട്ടുണ്ട്. ജോസ് കെ മാണിയെ മുന്നണിയിലേക്ക് ഹൃദയം തുറന്ന് സ്വീകരിക്കുന്നുവെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

ഇട്ടാവട്ടത്ത് കളിക്കുന്ന ചെറിയ പാർട്ടി അല്ല എന്‍സിപി. അഖിലേന്ത്യാ പാർട്ടി ആണ്. കേരളാ കോണ്‍ഗ്രസ് ജയക്കാത്ത സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കാന്‍ ആകില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *