രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റില്‍

ചെങ്ങന്നൂര്‍ : ചെങ്ങന്നൂരില്‍ രണ്ട്​ കിലോ കഞ്ചാവുമായി യുവാവ്​ അറസ്​റ്റില്‍. ചെറിയനാട് സ്വദേശി സൂപ്പിയെയാണ് എക്സൈസ് സംഘം പിടികൂടിയത്. കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ്​ സംഘത്തിന്​ നേരെ ഇയാള്‍ വടിവാള്‍ വീശി രക്ഷപെടാന്‍ ശ്രമിക്കുകയുണ്ടായി. എന്നാല്‍ യുവാവിനെ എക്സൈസ് സംഘം ഓടിച്ചിട്ടു പിടികൂടി.

കഴിഞ്ഞ രണ്ടു മാസമായി പ്രതി വീട് വാടകക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തി വരികയായിരുന്നു. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സെബാസ്റ്റ്യന്‍ പ്രിവന്‍റീവ് ഓഫീസര്‍ എം കെ ശ്രീകുമാര്‍ ,സിവില്‍ ഓഫീസര്‍മാരായ ഷിഹാബ്, ഗോപന്‍, നിശാന്ത്, പ്രവീണ്‍, അരുണ്‍ ചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തിയത്. എന്നാല്‍ ഇവരെ കണ്ട സൂപ്പി വീടിനുള്ളില്‍ നിന്നും ഇറങ്ങി വന്ന് വടിവാള്‍ വീശി രക്ഷപെടാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *