നെല്‍ കര്‍ഷകര്‍ക്ക് ഉചിത വില ഉറപ്പാക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: നെല്‍ കര്‍ഷകര്‍ക്ക് ഉചിത വില ഉറപ്പാക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാറിനോട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് കുറഞ്ഞ വിലക്കാണ് നെല്ല് സംഭരണം നടക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ നെല്‍കര്‍ഷകര്‍ വളരെയധികം ദുരിതത്തിലാണ്. നെല്ല് സംഭരണം വളരെ കുറഞ്ഞ നിരക്കിലാണ് നടക്കുന്നത്. കര്‍ഷകര്‍ക്ക് 1,200 രൂപയില്‍ താഴെയാണ് ലഭിക്കുന്നത്. ഇതേ നെല്ല് 3,500 രൂപ വരെ കോണ്‍ഗ്രസ് സര്‍ക്കാറിനു കീഴില്‍ സംഭരിച്ചു.

ഈര്‍പ്പം എന്ന കാരണം പറഞ്ഞ് കര്‍ഷകരെ ചൂഷണം ചെയ്യുന്നു. ഗോതമ്ബിനേക്കാള്‍ കുറഞ്ഞ വിലക്ക് നെല്ല് വില്‍ക്കുന്നത് ഇതാദ്യമായാണെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്യുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *