8764 പേര്‍ക്കുകൂടി കോവിഡ്‌

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

ഇന്ന് 48,253 സാമ്പിളുകൾ പരിശോധിച്ചു. രോഗമുക്തി നിരക്ക് 7723 ആണ്. 21 പേർ മരണമടഞ്ഞതായും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 95,407 പേർ ചികിത്സയിലുണ്ട്. തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്.

21പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയിലായിരുന്നു കൊവിഡ് വലിയ ഭീഷണിയായിരുന്നത്. എന്നാല്‍ വിവിധ വകുപ്പുകളുടെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ തിരുവനന്തപുരത്ത് രോഗ വ്യാപനം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നിരാശ പടര്‍ത്തുന്ന കാഴ്ചകളാണ് വരുന്നത്.

മത്സ്യച്ചന്തകള്‍, വഴിയോരക്കച്ചവടങ്ങള്‍, ഭക്ഷ്യ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലൊക്കെയാണ് ഇത്തരം സംഭവങ്ങള്‍. ഇവിടെ സാമൂഹിക അകലം പാലിക്കുന്നില്ല. നിയമങ്ങള്‍ പാലിക്കുന്നില്ല.

വിദേശത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ പലരും റോഡ് സൈഡുകളില്‍ കച്ചവടങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവിടെങ്ങളിലൊക്കെ വലിയ തോതില്‍ ആളുകളെത്തുന്നത് ഭീഷണി സൃഷ്ടിക്കുന്നു. ഇത് ഇവര്‍ക്കുതന്നെ ഭീഷണിയാകുന്ന സ്ഥിതിവിശേഷമുണ്ടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരി വ്യവസായികള്‍, ഓട്ടോ തൊഴിലാളികള്‍, എന്നിവര്‍ക്ക് രോഗം വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *