സ്വപ്നയുടെ നിയമനം അറിഞ്ഞത് വിവാദത്തിനു ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ സ്‌പേസ് പാര്‍ക്കിലെ നിയമനം താന്‍ അറിയുന്നത് ഇതുസംബന്ധിച്ച്‌ വിവാദമുണ്ടായശേഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അത്തരമൊരു നിയമനത്തിന് സാധാരണഗതിയില്‍ മുഖ്യമന്ത്രിയുടെ അനുമതി ആവശ്യമായി വരുന്നില്ല. ഞാന്‍ അറിഞ്ഞുവെന്ന് ഉറപ്പിച്ച്‌ പറയുന്നതല്ല അവരുടെ മൊഴി. എന്നോട് പറയും എന്നാണ് അവര്‍ ധരിച്ചിട്ടുണ്ടാവുക. ഇ.ഡിയുടെ കുറ്റപത്രത്തിലെ സ്വപ്നയുടെ മൊഴി ചൂണ്ടിക്കാണിച്ചുള്ള മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *