കലാകാരന്‍ കലാമണ്ഡലം കേശവപൊതുവാള്‍ അന്തരിച്ചു

തൃപ്പൂണിത്തു: പ്രശസ്ത കഥകളി ചെണ്ട വാദ്യകലാകാരന്‍ തൃപ്പൂണിത്തുറ അച്യുതമന്ദിരത്തില്‍ കലാമണ്ഡലം കേശവപൊതുവാള്‍ (90) അന്തരിച്ചു.

സംസ്കാരം  തൃപ്പൂണിത്തുറയില്‍ . കുറ്റിപ്പുറം മലമക്കാവില്‍ അച്യുത പൊതുവാളിന്റേയും കോങ്ങാട്ടില്‍ കുഞ്ഞിക്കുട്ടി പൊതുവാളസ്യാരുടേയും മകനായി 1931 മേയ് 15നായിരുന്നു ജനനം. തായമ്ബക വിദ്വാനായിരുന്ന അച്ഛന്റെ കീഴില്‍ നാലാംക്ലാസില്‍ പഠിക്കുമ്ബോഴേ ചെണ്ട അഭ്യസിച്ചുതുടങ്ങി. തുടര്‍ന്ന് തായമ്ബകയില്‍ അരങ്ങേറ്റം കുറിച്ചു. കാട്ടാമ്ബല കൃഷ്ണന്‍കുട്ടി മാരാരുടെ കീഴില്‍ പഞ്ചവാദ്യവും പഠിച്ചു. 15-ാം വയസില്‍ അരങ്ങേറ്റം നടത്തി. 1957ല്‍ കലാമണ്ഡലത്തില്‍ കഥകളിച്ചെണ്ട പഠിച്ചശേഷം കണ്ണൂര്‍ പറശിനിക്കടവ് മുത്തപ്പന്‍ കഥകളി യോഗത്തില്‍ കഥകളിച്ചെണ്ട വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു.1963ല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ കഥകളിച്ചെണ്ട അദ്ധ്യാപകനായി എത്തിയതോടെ തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കി.

കഥകളി ആചാര്യന്മാരായിരുന്ന കലാമണ്ഡലം കൃഷ്ണന്‍ നായര്‍, കലാമണ്ഡലം രാമന്‍കുട്ടി നായര്‍, കലാമണ്ഡലം ഗോപി, വാഴേങ്കട കുഞ്ചുനായര്‍ തുടങ്ങിയവരോടൊപ്പം നിരവധി കളിയരങ്ങുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, തൃപ്പൂണിത്തുറ പൂര്‍ണത്രയീശ പുരസ്കാരം, കലാമണ്ഡലം കൃഷ്ണന്‍നായര്‍ സുവര്‍ണ ജൂബിലി പുരസ്കാരം, മേളാചാര്യ പുരസ്കാരം, ഇരിങ്ങാലക്കുട കഥകളി ക്ലബ് പുരസ്കാരം, ഉണ്ണായിവാര്യര്‍ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഭാര്യ: രാധ പൊതുവാളസ്യാര്‍. മക്കള്‍: ചിത്ര, മദ്ദളവിദ്വാന്‍ പരേതനായ കലാമണ്ഡലം ശശി.

മരുമക്കള്‍: രാജന്‍, ജിഷ.

Leave a Reply

Your email address will not be published. Required fields are marked *