സാന്ത്വനസ്പര്‍ശം പദ്ധതിക്കു ജില്ലയില്‍ തുടക്കമായി

തിരുവനന്തപുരം: പാലിയേറ്റീവ് കെയറില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കിടപ്പുരോഗികളുടെ കോവിഡ് പരിശോധന വീട്ടിലെത്തി നടത്തുന്ന സാന്ത്വനസ്പര്‍ശം പദ്ധതിക്കു ജില്ലയില്‍ തുടക്കമായി. പാലിയേറ്റിവ് കെയര്‍ ദിനത്തില്‍ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പദ്ധതി ഉദ്ഘാടനം ചെയ്തു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രതിരോധ ശേഷിക്കുറവും മറ്റ് അനുബന്ധ രോഗങ്ങളുമുളള പാലിയേറ്റീവ് രോഗികള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ കളക്ടര്‍ പറഞ്ഞു. വീടുകളിലെത്തി പരിശോധിക്കുന്നതോടെ രോഗിയെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനുള്ള പ്രയാസം ലഘുകരിക്കാം. സാധിക്കും. ജീവന്റെ വിലയുള്ള പരിചരണം ഉറപ്പ് വരുത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും കോവിഡ് പശ്ചാത്തലത്തില്‍ കിടപ്പിലായ രോഗികളുടെ സ്രവപരിശോധനയ്ക്ക് പാലിയേറ്റീവ് കെയര്‍ സ്റ്റാഫുകള്‍ തയാറാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു.

ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ .മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ .എസ് ഷിനു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.വി അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സുകേഷ് രാജ്, പാലിയേറ്റീവ് ജില്ലാ കോഡിനേറ്റര്‍ റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *