കിംഗ്സ് പഞ്ചാബിനെതിരെ സൺറെെസേഴ്സ് ഹെെദരാബാദിന് 69 റൺസ് വിജയം

ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 22ാം മത്സരത്തിൽ കിംഗ്സ് പഞ്ചാബിനെതിരെ സൺറെെസേഴ്സ് ഹെെദരാബാദിന് 69 റൺസ് വിജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറെെസേഴ്സ് ഹെെദരാബാദ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. ഇത് പിന്തുടർന്ന പഞ്ചാബ് 16.5 ഓവറിൽ 132 റൺസിന് പുറത്താവുകയായിരുന്നു.

ഹെെദരാബാദിന് വേണ്ടി ആദ്യ ബാറ്റിംഗിനിറങ്ങിയ ഡേവിഡ് വാർണറും ഇംഗ്ലഡ് താരം ജോണി ബെയർ‌സ്റ്റോയും മികച്ച കൂട്ട്കെട്ട് കാഴ്ചവച്ചു. ഡേവിഡ് വാർണർ 40 പന്തിൽ 52 റൺസും ജോണി ബെയർ‌സ്റ്റോ 55 പന്തിൽ 95 റൺസും നേടി. ഇത് 201 എന്ന ഉയർന്ന റൺസിലേക്ക് ടീമിനെ എത്തിക്കാൻ സഹായകരമായി. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കിംഗ്സ് പഞ്ചാബും സൺറെെസേഴ്സ് ഹെെദരാബാദും തമ്മിലേറ്റുമുട്ടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *