ലാവ​ലിന്‍​ കേസ്​ : ശക്​തമായ തെളിവുവേണമെന്ന്​​ സുപ്രീംകോടതി

ന്യൂഡല്‍ഹി: എസ്.എന്‍.സി. ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ
ഉള്ളവരെ പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കിയ ഹൈകോടതി വിധിയില്‍ ഇടപെടണമെങ്കില്‍ ശക്തമായ തെളിവുകള്‍ കൊണ്ടുവരണമെന്ന്​​ സി.ബി.ഐയോട്​​ ​ സുപ്രീംകോടതി.

രണ്ടു കോടതികള്‍ കുറ്റവിമുക്തമാക്കിയ കേസാണിതെന്നും തങ്ങളുടെ ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ തെളിവു വേണമെന്നും വ്യാഴാഴ്​ച കേസ്​ പരിഗണിച്ച ജസ്​റ്റിസ്​ യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്​ സി.ബി.​െഎക്ക്​ മുന്നറിയിപ്പ്​ നല്‍കിയത്​​.

വിശദമായ നോട്ടടക്കം കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ ഹാജരാക്കാനുണ്ടെന്ന് കേസ്​ പരിഗണിച്ച്‌ തുടങ്ങിയപ്പോള്‍ തന്നെ സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു. നിലവി​െല ആവശ്യത്തിനുള്ള രേഖകള്‍ പരിശോധിച്ചിട്ടില്ലേയെന്ന് സി.ബി.ഐയോട് ആരാഞ്ഞ കോടതി വിശദമായ നോട്ട്​ ഹാജരാക്കാന്‍ ഒരാഴ്​ച സമയം അനുവദിച്ചു. സി.ബി.​െഎയുടെ വാദങ്ങള്‍ക്ക്​ മറുപടി നല്‍കാമെന്ന്​ പിണറായി വിജയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ്​ സാല്‍വേയും അറിയിച്ചു.

കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, ഒന്നാം പ്രതിയായിരുന്ന മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, എട്ടാം പ്രതി മുന്‍ ജോയന്‍റ്​ സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈകോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരംഗ അയ്യര്‍ ഉള്‍പ്പെടെ  ഉദ്യോഗസ്ഥരും നല്‍കിയ ഹരജികളാണ് കോടതിയിലുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *