ദലിത്​ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌​ നടത്തുന്ന പ്രസ്​താവനകള്‍ക്കെതിരെ:പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: സവര്‍ണര്‍ കൂട്ടബലാത്സംഗം ചെയ്​തു കൊലപ്പെടുത്തിയ ദലിത്​ പെണ്‍കുട്ടിയെ അധിക്ഷേപിച്ച്‌​ ബി.ജെ.പി നേതാക്കള്‍ നടത്തുന്ന പ്രസ്​താവനകള്‍ക്കെതിരെ കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി. നാണമില്ലാത്ത ബി.ജെ.പി എന്ന ഹാഷ്​ടാഗില്‍ ഇരക്ക്​ വേണ്ടത്​ നീതിയാണെന്നും അധിക്ഷേപമല്ലെന്നും അവര്‍ ട്വീറ്റു ചെയ്​തു.

ഹാഥ​റസിലുണ്ടായത്​ നീചമായ കുറ്റകൃത്യമാണ്​. അവളുടെ മൃതദേഹം കുടുംബ​ത്തെ മാറ്റിനിര്‍ത്തി ദഹിപ്പിച്ചു. പെണ്‍കുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തി​െന്‍റ ഉത്തരവാദിത്തം അവര്‍ക്കാണെന്നു വരുത്താനുമായി കഥമെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക വിവിധ ട്വീറ്റുകളിലായി കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *