ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് എന്‍എസ്എസ്.

കോട്ടയം: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കില്‍ പ്രക്ഷോഭം തുടരുമെന്ന് എന്‍എസ്എസ്. വിവിധ സംഘടനകളുമായി ആലോചിച്ച് തുടര്‍ പ്രക്ഷോഭപരിപാടികള്‍ക്ക് രൂപം നല്‍കും. രണ്ടാംഘട്ട പ്രക്ഷോഭത്തെ കുറിച്ച് ആലോചിക്കാന്‍ ഹിന്ദു നേതൃ സമ്മേളനം നാളെ കോട്ടയത്ത് ചേരും.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി മുഴുവന്‍ കരയോഗങ്ങളും കേന്ദ്രീകരിച്ച് ഇന്ന് പ്രാര്‍ത്ഥനായജ്ഞം നടത്തി. എന്‍എസ്എസിന്റെ പതാക ദിനത്തോടനുബന്ധിച്ച് ആയിരുന്നു പരിപാടി.

 

Leave a Reply

Your email address will not be published. Required fields are marked *