ശബരിമല യോഗത്തില്‍ നിന്ന് ചില ഉദ്യോഗസ്ഥര്‍ ഇറങ്ങിപ്പോയതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് പറയും: മന്ത്രി കടകംപള്ളി

തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗത്തില്‍നിന്ന് കേരളത്തിലെ ചില ഉദ്യോഗസ്ഥര്‍ ഇറങ്ങിപോയതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

‘യോഗത്തിനു വന്ന ഉദ്യോഗസ്ഥരില്‍ രണ്ടു മൂന്നുപേര്‍ യോഗം തീരുന്നതിനു മുന്‍പ് ഇറങ്ങിപോയി. അതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. കെഎസ്ആര്‍ടിസി പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴും മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴും ഉന്നത ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നില്ല. അതു നല്ല രീതിയല്ല ‘ – മന്ത്രി പറഞ്ഞു.
മതിയായ കാരണത്താലാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ പങ്കെടുക്കാത്തതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുമായി അതിനു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *