ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്

ഹരിപ്പാട്: ചരിത്രപ്രസിദ്ധമായ മണ്ണാറശാല ആയില്യം ഇന്ന്. ദര്‍ശന സായൂജ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

 

അമ്മ ഉമാദേവി അന്തര്‍ജനമാണ് ആയില്യം പൂജകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കുക. പുലര്‍ച്ചെ നാല് മണിക്ക് തന്നെ നട തുറന്നു. നിര്‍മാല്യ ദര്‍ശനത്തിനും അഭിഷേകത്തിനും ശേഷമുള്ള പൂജകള്‍ക്ക് കുടുംബ കാരണവരാണ് കാര്‍മ്മികത്വം വഹിക്കുക. നാഗരാജാവിനും സര്‍പ്പയക്ഷിക്കും തിരുവാഭരണം ചാര്‍ത്തിയുള്ള വിശേഷാല്‍ പൂജകളാണ് ആയില്യം നാളിലെ പ്രധാന ചടങ്ങ്. വിപുലമായ സൗകര്യങ്ങള്‍ ആണ് ആയില്യം മഹോത്സവത്തിനായി ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *