ഐ ഫോണ്‍ : നിയമ നടപടിക്കൊരുങ്ങി ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോണ്‍ വിവാദത്തില്‍ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരെ നിയമനടപടിക്കൊരുങ്ങി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്തോഷ് ഈപ്പന് ചെന്നിത്തല നാളെ വക്കീല്‍ നോട്ടീസ് അയക്കും.

ഫോണ്‍ ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ഡിജിപിക്ക് കത്തയച്ചിരുന്നു. ഡിജിപി ഇതിന് മറുപടി നല്‍കാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെയോ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെയോ സമീപിക്കാനാണ് ചെന്നിത്തലയുടെ തീരുമാനം.

നിയമവിദഗ്ദ്ധരുമായി അദ്ദേഹം ഇക്കാര്യങ്ങള്‍ ചര്‍ച്ച നടത്തി വരുന്നു.
യു.എ.ഇ. കോണ്‍സുലേറ്റിന്റെ റെയ്‌സിങ് ഡേ ചടങ്ങില്‍ പങ്കടുത്ത താന്‍ അവരില്‍നിന്ന് മൊബൈല്‍ ഫോണോ മറ്റുസമ്മാനങ്ങളോ വാങ്ങിയിട്ടില്ലെന്നാണ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. ലൈഫ് മിഷന്‍ വിവാദത്തില്‍പ്പെട്ട യൂണിടാക് എം.ഡി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഫോണുകള്‍ ആരാണ് ഉപയോഗിക്കുന്നതെന്ന് ഫോണിന്റെ ഐ.ഇ.എം.ഐ. നമ്പര്‍ ഉപയോഗിച്ച് കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയിട്ടുണ്ട്.

തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *