അരാജകത്വത്തിനും അതിക്രമങ്ങള്‍ക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് സോണിയ ഗാന്ധി

ബീഹാര്‍: ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് നടക്കുന്ന അരാജകത്വത്തിനും അതിക്രമങ്ങള്‍ക്കും എതിരായി വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധി. ഭയപ്പെടുത്തിയും വികാരങ്ങള്‍ മുതലെടുത്തും കിംവദന്തികള്‍ പ്രചരിപ്പിച്ചും തെറ്റിധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

ബീഹാറിലെ കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഈ കോവിഡ് കാലത്തും പാവപ്പെട്ട ജനങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്നത് യുപിഎ സര്‍ക്കാരിന്റെ പദ്ധതികളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ ചിലയാളുകളുടെ താത്പര്യം സംരക്ഷിക്കാന്‍ പാവപ്പെട്ടവരുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ ഇല്ലാതാക്കുകയാണ് എന്നും സോണിയ ഗാന്ധി പറഞ്ഞു. ബീഹാര്‍ മഹാസംഖ്യത്തില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുറുകുന്നതിനിടയിലാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് നേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 42 സീറ്റാണ് ആര്‍ജെഡി നല്‍കിയത്. ഇതില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *