ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് : മഹാസഖ്യം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

പാട്ന: രാജ്യത്ത് കോവിഡ് വ്യാപനത്തിനിടയിലും ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായി. മഹാസഖ്യമാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ആര്‍.ജെ.ഡിയുടെ നേതൃത്വത്തിലാണ് മഹാസഖ്യം മത്സരിക്കുന്നത്. കോണ്‍ഗ്രസിന് 70 സീറ്റുകള്‍ നല്‍കി. ഇടത് പാര്‍ട്ടികള്‍ 30 സീറ്റില്‍ മത്സരിക്കും.

ബീഹാറില്‍ മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാംഘട്ടത്തില്‍ 71 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പ് കമ്മീഷണ്‍ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ 28നാണ് ഒന്നാംഘട്ട തിരഞ്ഞെടുപ്പ്. നവംബര്‍ ഏഴിന് അവസാനഘട്ട തിരഞ്ഞെടുപ്പ് നടക്കും. നവംബര്‍ 10ന് വോട്ടെണ്ണല്‍ നടക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് കര്‍ശന നിയന്ത്രണങ്ങളോടെയാകും തിരഞ്ഞെടുപ്പ്. ആദ്യഘട്ടത്തില്‍ 71 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തില്‍ 94 സീറ്റുകളിലേക്കും അവസാന ഘട്ടത്തില്‍ 78 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. സീറ്റ് വിഭജനം ചര്‍ച്ച ചെയ്യുന്നതിന് എന്‍.ഡി.എയിലെ കക്ഷികളും യോഗം ചേര്‍ന്നിരുന്നു. ഒക്ടോബര്‍ നാലിന് എന്‍.ഡി.എ സീറ്റ് വിഭജനം പ്രഖ്യാപിക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *