എം.എം. ഹസന്‍ യു.ഡി.എഫ്​ കണ്‍വീനര്‍

തിരുവനന്തപുരം: എം.എം. ഹസനെ പുതിയ യു.ഡി.എഫ്​ കണ്‍വീനറായി തെരഞ്ഞെടുത്തു. ബെന്നി ബെഹനാന്‍ രാജിവെച്ച ഒഴിവിലേക്കാണ്​അദ്ദേഹത്തെ തെരഞ്ഞെടുത്തത്​. നേരത്തെ തന്നെ ഹസനെ യു.ഡി.എഫ്​ കണ്‍വീനറാക്കുമെന്ന്​ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യു.ഡി.എ​ഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബഹനാന്‍ എം.പിയുടെ രാജി കോണ്‍ഗ്രസ് എ ​ഗ്രൂ​പ്പിലെ ഭിന്നതയുടെ ഭാഗമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്​ വന്നിരുന്നു. ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പി​ലെ ഒരു വിഭാഗം നേതാക്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് വഴിവെച്ച​തെന്നായിരുന്നു​ ആക്ഷേപം. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ ബെന്നി ബെഹനാന്‍ തള്ളിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *