സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ട: സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐയെ നിയന്ത്രിക്കാൻ ഓർഡിനൻസ് വേണ്ടെന്ന് സിപിഎം. ഓർഡിനൻസ് പുറത്തിറക്കിയാൽ ജനങ്ങളിൽ തെറ്റിധാരണയുണ്ടാക്കുമെന്ന് പാർട്ടി വിലയിരുത്തി.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് സിബിഐയെ നിയന്ത്രിക്കാൻ നീക്കം നടന്നത്. സിബിഐയെ കയറൂരിവിടാൻ സാധിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വികസന പ്രവര്‍ത്തനങ്ങളെ തടയുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

സർക്കാർ ഓർഡിനൻസ് ഇറക്കി സിബിഐയെ നിയന്ത്രിക്കാൻ അണിയറപ്രവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതേ സമയം സിബിഐ അവരുടെ ജോലി ചെയ്യട്ടെ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്.  സംസ്ഥാനത്തു സിബിഐയെ തടയാന്‍ നിയമനിര്‍മാണം പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *