കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോട് സി.ബി.ഐ ആവശ്യപ്പെട്ടു

കൊച്ചി: പെരിയ കേസില്‍ നിലപാട് കടുപ്പിച്ച് സി.ബി.ഐ. കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈം ബ്രാഞ്ചിന് കത്ത് നല്‍കി. അന്വേഷണ ഏജന്‍സിക്ക് രേഖകള്‍ പിടിച്ചെടുക്കാനുള്ള അധികാരം നല്‍കുന്ന സി.ആര്‍.പി.സി 93 പ്രയോഗിക്കുന്നതിന് മുന്നോടിയായാണ് നീക്കം.

ഇരട്ടക്കൊല കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.

2019 ഫെബ്രുവരി 17-നാണ് പെരിയ കൊലപാതകം നടക്കുന്നത്. ബൈക്കില്‍ പോകുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *