കെ.പി.സി.സി പുനഃസംഘടന: അതൃപ്തി അറിയിച്ച് ഹൈക്കമാന്‍റിന് പരാതി നല്‍കി എം. പിമാര്‍

തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് എം. പിമാര്‍ ഹൈക്കമാന്‍റിന് പരാതി നല്‍കി. കെ. സുധാകരന്‍, ടി.എന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി എന്നിവരാണ് പരാതി നല്‍കിയത്. പുനഃസംഘടന എം. പിമാരുമായി ചര്‍ച്ച ചെയ്തില്ലെന്നാണ് പരാതി. പുനഃസംഘടനയില്‍ ദലിത് പ്രാതിനിധ്യം കുറഞ്ഞെന്ന് കൊടിക്കുന്നിലും പരാതി നല്‍കിയിട്ടുണ്ട്.

ഇന്നലെയാണ് അതൃപ്തി പ്രകടമാക്കി കെ.മുരളീധരന്‍ എം.പി, കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ. മുരളീധരന്‍ അറിയിച്ചത്. കെ മുരളീധരൻ ഉന്നയിച്ച പരാതിയും യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നുള്ള ബെന്നി ബെഹനാന്‍റെ രാജിയും ഉണ്ടാക്കിയ തർക്കം കോൺഗ്രസിൽ മൂർച്ഛിക്കുകയാണ്. തുടര്‍ന്നാണ് കെ.പി.സി.സി പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് എം.പിമാരായ കെ. സുധാകരന്‍, ടി.എന്‍ പ്രതാപന്‍, ആന്‍റോ ആന്‍റണി എന്നിവര്‍ ഹൈക്കമാന്‍റിന് പരാതി നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *