ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച്‌ കര്‍ഷകരുടെ പ്രതിഷേധം

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ രാജ്യം തിളക്കുന്നു. തിങ്കളാഴ്ച രാവിലെ കര്‍ഷകര്‍ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. രാവിലെ 7.30ഓടെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി ട്രാക്ടര്‍ കത്തിച്ചത്. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.

വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാണ്. പഞ്ചാബിലും ഹരിയാനയിലും അതിശക്തമായ സമരരംഗത്താണ് കര്‍ഷകര്‍. പഞ്ചാബില്‍ ബുധനാഴ്ച ആരംഭിച്ച റെയില്‍പാത ഉപരോധം തുടരുകയാണ്.

പഞ്ചാബില്‍ 31 ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​ട​ങ്ങി​യ കി​സാ​ന്‍ മ​സ്​​ദൂ​ര്‍ സം​ഘ​ര്‍​ഷ്​ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ റെ​യി​ല്‍​പാ​ത ഉ​പ​രോ​ധം. സമരം ചൊ​വ്വാ​ഴ്​​ച വ​രെ തുടരും. അമൃത്​സര്‍ -ഡല്‍ഹി ​െറയില്‍പാത സമരക്കാര്‍ ഞായറാഴ്​ച ഉപരോധിച്ചു. സമൂഹ അടുക്കളയൊരുക്കിയും വീടുകളില്‍ പാകം ചെയ്​ത ഭക്ഷണം കൊണ്ടുവന്നും ​െറയില്‍പാതകളില്‍ കുത്തിയിരിപ്പ്​ തുടരുകയാണ്​. നിരവധി കര്‍ഷകര്‍ സ​മ​ര​ത്തെ അനുകൂലിച്ച്‌​ രംഗത്തെത്തി.​ ജനപ്രതിനിധികളുടെ കര്‍ഷകപ്രേമം ആത്മാര്‍ഥമാണെങ്കില്‍ 13 എം.പിമാരും രാജിവെച്ച്‌​ സമരത്തിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന്​ കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വന്‍ സിങ്​ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളെ​ ഗ്രാമങ്ങളില്‍ പ്രവേശിപ്പിക്കില്ലെന്ന്​ കര്‍ഷകര്‍ ആണയിട്ടു.

ബി​ല്‍​ പി​ന്‍​വ​ലി​ച്ചി​​ല്ലെ​ങ്കി​ല്‍ അ​നി​ശ്ചി​ത​കാ​ല ഉ​പ​രോ​ധ​ത്തി​ലേ​ക്ക്​ നീ​ങ്ങു​മെ​ന്നാ​ണ്​ സം​ഘ​ട​ന​യു​ടെ മു​ന്ന​റി​യി​പ്പ്.

Leave a Reply

Your email address will not be published. Required fields are marked *