വിദ്യാര്‍ഥികളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: കോളേജിന് സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ വിദ്യാര്‍ഥികളും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം. കല്ലേറില്‍ പോലീസുകാരുള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.

പാപ്പനംകോട് ശ്രീചിത്തിര തിരുന്നാള്‍ എഞ്ചിനിയറിങ്ങ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ഥികളും കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരും ആണ് ഏറ്റുമുട്ടിയത്. കെഎസ്ആര്‍ടിസിയുടെ 12.5 ഏക്കര്‍ ഭൂമി കോളേജിന് പാട്ടത്തിനു നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ 4.9 ഏക്കര്‍ ഭൂമി മാത്രമാണ് കോളേജിന് വിട്ടുനല്‍കിയത് . ബാക്കി ഭൂമി നല്‍കാന്‍ എംഡിയുടെ അനുമതി ഇല്ല എന്നായിരുന്നു ജീവനക്കാരുടെ ഭാഷ്യം. കഴിഞ്ഞ ദിവസം ഈ ഭൂമിയില്‍ കെഎസ്ആര്‍ടിസി സ്ഥാപിച്ച ഇരുമ്പു ഷീറ്റുകള്‍ വിദ്യാര്‍ഥികള്‍ പൊളിച്ചു നീക്കിയിരുന്നു. ഈ ഷീറ്റുകള്‍ പുനസ്ഥാപിക്കാന്‍ ശ്രമിച്ചതോടെ ആണ് സംഘര്‍ഷം ആരംഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *