രാജിവച്ചത് കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ മനോവിഷമം മൂലമാണെന്ന്  തോമസ് ചാണ്ടി

കൊച്ചി: മന്ത്രിസ്ഥാനത്ത് നിന്ന് രാജിവച്ചത് കളക്ടര്‍ ടി.വി.അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ മനോവിഷമം മൂലമാണെന്ന്  തോമസ് ചാണ്ടി. ഇനി മന്ത്രിസ്ഥാനത്തേക്ക് വരാന്‍ ഒരു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എറണാകുളത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കവെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെ ഒരു വ്യക്തി നല്‍കിയ കേസൊഴിച്ചാല്‍, ഇന്നും കേസില്ല, നാളെയും ഇല്ല, വരാന്‍ അനുവദിക്കുകയുമില്ല. തന്റെ രാജിക്ക് സാഹചര്യമുണ്ടാക്കിയത് തന്റെ വക്കീലിന് പറ്റിയ ഒരു പിഴവ് കൊണ്ടാണ്. കേസ് ഫയല്‍ ചെയ്തപ്പോള്‍ തന്നോട് ചോദിക്കാതെ ചീഫ് സെക്രട്ടറിയേയും റവന്യു സെക്രട്ടറിയേയും വക്കീല്‍ പ്രതിസ്ഥാനത്ത് വച്ചു. ഇവരെ പ്രതിസ്ഥാനത്ത് നിന്ന് മാറ്റുകയോ കേസ് പിന്‍വലിക്കുകയോ വേണമെന്ന് കോടതി ആവശ്യപ്പെട്ടെങ്കിലും വക്കീല്‍ രണ്ടും സമ്മതിച്ചില്ല.

തോമസ് ചാണ്ടി എന്ന വ്യക്തിക്ക് ചീഫ് സെക്രട്ടറിക്കെതിരെ കേസ് നല്‍കാമെങ്കിലും ഒരു മന്ത്രിക്ക് അതിനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ കോടതി പരാമര്‍ശമുണ്ടായതും മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *