കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി

ന്യൂഡല്‍ഹി: കർഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാരിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് കെ.കെ രാഗേഷ് എംപി. ബില്ലുകൾ രാജ്യത്തെ കർഷകർക്ക് വിരുദ്ധമാണ്, റൂൾ ബുക്ക് പാലിക്കാതെയാണ് നിയമ നിർമാണവുമായി മുന്നോട്ട് പോകുന്നത്, പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധിക്കും, പാർലമെന്റിന് പുറത്ത് ഗാന്ധി പ്രതിമക്ക് മുന്നിൽ സമരം അനിശ്ചതമായി തുടരുമെന്നും സസ്‌പെന്റ് ചെയ്ത അംഗങ്ങൾ ഇല്ലാതെ പ്രതിപക്ഷം സഭയിൽ ഇരിക്കില്ലെന്നും കെ കെ രാഗേഷ് എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *