പ്രതിപക്ഷം നടത്തുന്നത് ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

ന്യൂഡല്‍ഹി: ഇടനിലക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ് പ്രതിപക്ഷം നടത്തുന്നതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. കുപ്രചാരണങ്ങള്‍ ജനം തിരിച്ചറിയും, കര്‍ഷകരോട് സ്നേഹമുണ്ടെങ്കില്‍ സഭാ നടപടികള്‍ തുടര്‍ന്ന് പോകാന്‍ പ്രതിപക്ഷം സഹകരിക്കണം, സസ്പെന്‍ഡ് ചെയ്യപ്പെട്ട ആളുകള്‍ ഇരുന്നാല്‍ സഭാ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

കാര്‍ഷിക മേഖലയിലെ പരിഷ്‌കരണവുമായി സംബന്ധിച്ച ബില്‍ പാസാക്കാനുള്ള അംഗബലം ഭരണപക്ഷത്തിന് ആവശ്യത്തില്‍ ഏറെയുണ്ടായിരുന്നു. അത് തിരിച്ചറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷം സഭ അലങ്കോലപ്പെടുത്തിക്കൊണ്ട് ഈ പരിഷ്‌കരണങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *