ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തി

പത്തനംതിട്ട: ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി കണ്ടെത്തല്‍. സുപ്രീം കോടതി ചുമതലപ്പെടുത്തിയ ഉന്നതാധികാര സമിതി ഇക്കാര്യം കോടതിയെ അറിയിച്ചു.

സുപ്രീം കോടതിയില്‍ ബുധനാഴ്ച ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ശബരിമല സന്ദര്‍ശിച്ചാണ് സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വെള്ളിയാഴ്ച റിപ്പോര്‍ട്ട് അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.ശബരിമലയില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രൊഫസര്‍ ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. സുപ്രീംകോടതിയുടെ പരിഗണനയിലിരുന്ന ഈ വിഷയം പഠിക്കുന്നതിന് പിന്നീട് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. ഉന്നതാധികാരസമിതി നടത്തിയ പരിശോധനയില്‍ കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന്റ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്കാന്‍ ദേവസ്വം ബോര്‍ഡിന് നാല് ആഴ്ചത്തെ സമയം നല്‍കും. വാദങ്ങള്‍ അറിയിക്കാന്‍ ബോര്‍ഡ് സാവകാശം തേടിയിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട തിരക്കുകളില്‍ ആയതിനാല്‍ സാവകാശം വേണമെന്നാണ് ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *