ഇരട്ടത്താപ്പ് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് കൊടിപിടിക്കാന്‍ ആളുണ്ടാകില്ലന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ഇരട്ടത്താപ്പ് തുടര്‍ന്നാല്‍ കോണ്‍ഗ്രസിന് കൊടിപിടിക്കാന്‍ ആളുണ്ടാകില്ലന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

കമ്യൂണിസ്റ്റുകാര്‍ വിശ്വാസ വിരുന്ധരെന്ന് വരുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. കമ്യൂണിസ്റ്റുകാരില്‍ മഹാഭൂരിപക്ഷവും വിശ്വാസികളാണ്. അവര്‍ പള്ളികളിലും അമ്പലങ്ങളിലും പോകില്ലെന്ന് വച്ചാല്‍ ആരാധനാലയങ്ങളില്‍ ആളുണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. സ്വാമി സന്ദീപാനന്ദഗിരിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച ഇടതുമുന്നണിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *