ലോക പക്ഷാഘാത ദനത്തോടനുബന്ധിച്ച് എസ്.യു.ടി ആശുപത്രിയില്‍ പ്രത്യേക സ്റ്റാംപ് പ്രകാശനം ചെയ്തു

തിരുവനന്തപുരം: ലോക പക്ഷാഘാത ദിനത്തോടനുബന്ധിച്ച് പട്ടം എസ്.യു.ടി ആശുപത്രി സംഘടിപ്പിച്ച ചടങ്ങില്‍ പോസ്റ്റല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗംഗാധരന്‍ കെ.മുരളീധരന്‍ എം.എല്‍.എ.യ്ക്ക് സ്റ്റാംപ് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.

അശൂപത്രി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ രാജീവ് മണ്ണാളി, ഡയറക്ടര്‍ എച്ച് രാമകൃഷ്ണന്‍, ആശുപത്രി സൂപ്രണ്ട് ഡോ.അനൂപ് ചന്ദ്രന്‍ പൊതുവാള്‍, ഡോ.അയ്യപ്പന്‍, ഡോ.സുശാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് പക്ഷാഘാത ദിനത്തോടനുബന്ധിച്ച് മസ്‌ക്കറ്റ് ഹോട്ടലില്‍ നടത്തിയ മെഡിക്കല്‍ സെമിനാര്‍ ഡോ.കെ.പി.പൗലോസ് ഉദ്ഘാടനം ചെയ്തു. ഡോ.രാജലക്ഷ്മി, ഡോ.ഉണ്ണികൃഷ്ണന്‍, ഡോ.ബാലകൃഷ്ണന്‍, ഡോ.അയ്യപ്പന്‍, ഡോ.സുശാന്ത്, ഡോ.അബുമദന്‍, ഡോ.നവാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *