സംസ്ഥാനത്ത് 4644 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 3781 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 498 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 86 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചു. 37,488 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 47, 452 സാംപിളുകള്‍ പരിശോധിച്ചു. 2862 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. രോഗത്തിന്റെ ഉറവിടെ വ്യക്തമല്ലാത്തവരുടെ എണ്ണവും കൂടുതലാണ്. 826 പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗബാധ. ഇന്നലെമാത്രം ജില്ലയില്‍ 2014 പേര്‍ രോഗനിരീക്ഷണത്തിലായി. കൊല്ലം ജില്ലയില്‍ മരണത്തെ മുഖാമുഖം കണ്ട കോവി‍ഡ് രോഗി അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്നത് നമ്മുടെ ചികിത്സാരഗത്തെ നേട്ടമാണ്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് കോവിഡ് അതിജീവനത്തിന്റെ ഈ ഉദാഹരണം. 43 ദിവസം വെന്റിലേറ്ററില്‍ അതില്‍ 20 ദിവസം കോമാ സ്റ്റേജിലുമായിരുന്നു ശാസ്താംകോട്ട പള്ളിശേരക്കല്‍ സ്വദേശി ടൈറ്റസ്(54).

ഇദ്ദേഹം മത്സ്യവില്‍പ്പന തൊഴിലാളിയാണ്. കഴിഞ്ഞ ജൂലൈ ആറിനാണ് കോവിഡ് പോസിറ്റീവ് ആയത്. അങ്ങനെയാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കായി എത്തിയത്. ജീവന്‍രക്ഷാ മരുന്നുകള്‍ ഉയര്‍ന്ന ഡോസില്‍ നല്‍കേണ്ടതായി വന്നു. 6 ലക്ഷം രൂപ വിനിയോഗിച്ച്‌ വെന്റിലേറ്ററില്‍ തന്നെ ഡയാലിസിസ് എസിഇഒകളും സ്ഥാപിച്ചു. മുപ്പതോളം തവണ ഡയാലിസിസും 2 തവണ പ്ലാസ്മാ തെറാപ്പിയും നടത്തി. ജൂലൈ 15ന് കോവി‍ഡ് നെഗറ്റീവ് ആയി. എന്നാല്‍ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വെന്റിലേറ്ററിലും ഐസിയുവിലും തുടര്‍ന്നു. ഓഗസ്റ്റ് 20ന് വാര്‍ഡിലേക്ക് മാറ്റി, ഫിസിയോതെറാപ്പിയുലൂടെ സംസാരശേഷിയും ചലനശേഷിയും വീണ്ടെടുത്തു. ആരോഗ്യപ്രവര്‍ത്തകരുടെ 72 ദിവസത്തെ അശ്രാന്തപരിശ്രമത്തില്‍ ടൈറ്റസ് ഇന്നലെ ആശുപത്രി വിട്ടു

Leave a Reply

Your email address will not be published. Required fields are marked *