കാര്‍ഷിക ബില്‍ മോദിയുടെ പണക്കാരായ സുഹൃത്തുക്കള്‍ക്കുവേണ്ടി: പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധി.

സര്‍ക്കാര്‍​ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക്​ വേണ്ടിയാണ്​ പുതിയ കാര്‍ഷിക ബില്ലുകള്‍ കൊണ്ടുവന്നത്​. കര്‍ഷകര്‍ക്ക്​ ഏറ്റവും ബുദ്ധിമുട്ടുള്ള സമയത്ത്​ ഉല്‍പന്നങ്ങള്‍ക്ക്​ താങ്ങുവില പ്രഖ്യാപിക്കുകയോ സംഭരണത്തിനായുള്ള സംവിധാനങ്ങള്‍ ​ഒരുക്കി നല്‍കുകയോ ചെയ്യാതെ ​നേരരെ വിപരീതമായി കാര്‍ഷക ദ്രോഹനടപടികളാണ്​ ​ചെയ്യുന്നതെന്ന്​ പ്രിയങ്ക ട്വിറ്ററിലൂടെ പ്രതികരിച്ചു.

”ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുള്ള സമയമാണ്. താങ്ങുവില പ്രഖ്യാപിച്ചും കര്‍ഷകര്‍ക്ക്​ സംഭരണ ​​സൗകര്യങ്ങള്‍ നല്‍കിയും സര്‍ക്കാര്‍ അവരെ സഹായിക്കേണ്ടതായിരുന്നു. എന്നാല്‍ നേരെ മറിച്ചാണ് സംഭവിച്ചത്. സമ്ബന്നരായ സുഹൃത്തുക്കളെ കാര്‍ഷിക മേഖലയിലേക്ക് കൊണ്ടുവരാണ്​ ബി.ജെ.പി സര്‍ക്കാര്‍ ഉത്സാഹം കാണിക്കുന്നത്​ – പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *