സ്വര്‍ണക്കടത്ത് കേസില്‍  ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെ.ടി ജലീലിന‌് പിന്നാലെ സ്വര്‍ണക്കടത്ത് കേസില്‍  ഒരു മന്ത്രിയുടെ പങ്കാളിത്തം കൂടി പുറത്ത് വരാനുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മന്ത്രിയാരെന്ന് പറയാതെയായിരുന്നു ചെന്നിത്തലയുടെ ആരോപണം.

സ്വര്‍ണക്കടത്തില്‍ ഒരു മന്ത്രി കൂടിയുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. മന്ത്രിയാരാണെന്ന് തനിക്കറിയാം. ഇപ്പോള്‍ അത് പുറത്ത് പറയുന്നില്ല. ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. സ്വപ്ന സുരേഷില്‍ നിന്നും സന്ദീപ് നായരില്‍ ലഭിച്ച ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ സഘം മന്ത്രിയില്‍ നിന്നും വിവരങ്ങള്‍ ആരായാന്‍ ഒരുങ്ങുന്നുവെന്നാണ് സൂചന. വരും ദിവസങ്ങള്‍ ജലീലിന് പുറമേ മറ്റൊരു രാഷ്ട്രീയ ആയുധമായി പ്രതിപക്ഷം ഇതും ഉയര്‍ത്തുമെന്ന് വ്യക്തം.

Leave a Reply

Your email address will not be published. Required fields are marked *