കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 450 കോടി രൂപ കൂടി അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കണ്ണൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 450 കോടി രൂപ കൂടി അനുവദിച്ചതായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നേരത്തേ 250 കോടി അനുവദിച്ചിരുന്നു.

വികസനകാര്യത്തില്‍ സംസ്ഥാനത്തോടു യാതൊരു വിവേചനവും കേന്ദ്രം കാണിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വിവിധ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
തലശേരി-മാഹി നാലുവരി ബൈപാസ് നിര്‍മാണത്തിന് 1181 കോടി, നീലേശ്വരം ടൗണിനു സമീപം നാലുവരി ആര്‍ഒബിയുടെ നിര്‍മാണത്തിന് 82 കോടി, നാട്ടുകാല്‍ മുതല്‍ താണാവ് വരെ രണ്ടുവരി പാതയുടെ വിപുലീകരണത്തിന് 294 കോടി രൂപയും കേന്ദ്രം അനുവദിച്ചു. 3 മാസത്തിനകം പ്രവൃത്തി തുടങ്ങുമെന്നും ഗഡ്കരി വ്യക്തമാക്കി.
കേന്ദ്രവും കേരളവും ഭരിക്കുന്നതു വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലുള്ള സര്‍ക്കാരുകളാണെങ്കിലും വികസനകാര്യത്തില്‍ യാതൊരു വിവേചനവും കേന്ദ്രം കാണിക്കില്ലെന്നു ഗഡ്കരി വ്യക്തമാക്കി. റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുക്കുന്നതാണു കേരളത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം സ്ഥലമേറ്റെടുപ്പ് വേഗത്തിലായിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *