കാര്യവട്ടത്തെ മത്സരത്തിന് ടീമുകള്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: മുപ്പതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരത്തു നടക്കുന്ന ഇന്ത്യ – വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . ബുധനാഴ്ച ഉച്ചക്ക് ജെറ്റ് എയര്‍വേസിന്റെ വിമാനത്തില്‍ ഇരു ടീമുകളും തിരുവനന്തപുരത്തെത്തി .കോവളം ലീലാ ഹോട്ടലിലാണ് ടീം അംങ്ങള്‍ക്ക് താമസസ്ഥലമൊരുക്കിയിരിക്കുന്നത്.

1988 ഡിസംബര്‍ 25 ലെ ഇന്ത്യ – വിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയായിരുന്നു തിരുവനന്തപുരത്തുനിന്നു രാജ്യാന്തര ക്രിക്കറ്റ് പടിയിറങ്ങിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെ നേരിട്ട ഇന്ത്യ ഒമ്പത് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. അന്നത്തെ തോല്‍വിക്കയുള്ള പകരം വീട്ടല്‍ കൂടിയാകും ഇന്ത്യയ്ക്ക് ഈ മത്സരമെന്ന് ആരാധകര്‍ കണക്കുകൂട്ടുന്നു.
റണ്ണൊഴുകുന്ന രീതിയിലുള്ള പിച്ചുകളാണ് ക്യൂറേറ്റര്‍ എ.എം. ബിജു നിര്‍മിച്ചിരിക്കുന്നത്. ബി.സി.സി.ഐ ദക്ഷിണമേഖല ക്യൂറേറ്റര്‍ ആര്‍. ശ്രീറാം – പിച്ചുകള്‍ അന്തിമമായി പരിശോധിച്ചു..കോര്‍പറേറ്റ് ബോക്സുകളില്‍ എട്ടെണ്ണത്തിന്റെ പണികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. അഞ്ചു പിച്ചുകള്‍ക്ക് പുറമെ പരിശീലനത്തിനായി നാല് പിച്ച് കൂടി ഒരുക്കിയിട്ടുണ്ട്.

India team members arriving at the Thiruvananthapuram airport for the final one day match with West Indies on Tuesday.

ഒന്നാം തീയതി ഉച്ചക്ക് ഒന്നര മുതലാണ് മത്സരം നടത്തുന്നത്. രാവിലെ 11 മണിമുതലാണ് സ്റ്റേഡിയത്തില്‍ കാണികള്‍ക്കു പ്രവേശനം അനുവദിച്ചിട്ടുള്ളത്. സ്റ്റേഡിയത്തിനകത്തേക്ക് പ്രവേശിക്കാന്‍ മൊബൈലില്‍ ഇ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.മത്സരത്തില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ ബാധകമാക്കും

ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്. 42,000 പേര്‍ക്കാണു ടിക്കറ്റ് അനുവദിക്കുക. മത്സരത്തിന് മുന്‍പ് വന്ന് സ്ഥാനം പിടിക്കാതെ തന്നെ നമ്പര്‍ ഉപയോഗിച്ച് ഇരിപ്പിടങ്ങള്‍ കാണികള്‍ക്കു തെരെഞ്ഞെടുക്കാനാകും എന്ന പ്രത്യേകതയും ഈ മത്‌സരത്തിനുണ്ട്. അതിനായി മുഴുവന്‍ സീറ്റുകളിലും നമ്പര്‍ എഴുതുന്ന ജോലികള്‍ പൂര്‍ത്തിയായി. ടിക്കറ്റ് വില്‍പ്പന www.paytm.com, www.insider.in എന്നീ വെബ്സൈറ്റുകള്‍ വഴിയാണ്.ഇത്തവണ പേപ്പര്‍ ടിക്കറ്റ് വേണ്ടാന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.സ്പോര്‍ട്സ് ഹബിന്റെ മുകളിലത്തെ നിരയിലെ ടിക്കറ്റ് നിരക്ക് 1000 രൂപയാണ്. ഇവിടെ വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം ഇളവ് നല്‍കും. താഴത്തെ നിരയില്‍ 2000, 3000, രൂപയുടെ ടിക്കറ്റുകള്‍.

West Indies team members arriving at the Thiruvananthapuram airport for the final one day match with India on Tuesday.

കുപ്പിവെള്ളം വിതരണം ചെയ്യുകയാണെങ്കില്‍ ഉപയോഗ ശേഷം കുപ്പികള്‍ ശേഖരിക്കുന്നതിനുള്ള ചുമതല വിതരണക്കാര്‍ തന്നെ ഏറ്റെടുക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഇപിആര്‍ (എക്സ്റ്റന്റഡ് പ്രോഡ്യൂസര്‍ റസ്‌പോണ്‍സിബിലിറ്റി) കര്‍ശനമായി നടപ്പാക്കും.മത്സരശേഷമുള്ള ശുചീകരണം നഗരസഭ ഏറ്റെടുക്കും. ഇതിലേയ്ക്കു വരുന്ന ചെലവ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *