കാണാതായ അഞ്ച്​ യുവാക്കളെ ചൈന ഇന്ത്യക്ക്​ കൈമാറി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍നിന്ന്​ കാണാതായ അഞ്ച്​ ഇന്ത്യന്‍ പൗരന്‍മാരെ ചൈന ഇന്ത്യക്ക്​ കൈമാറി. സെപ്​റ്റംബര്‍ ഒന്നുമുതലാണ്​ യുവാക്ക​െള കാണാതായത്​. യുവാക്ക​െള ചൈനീസ്​ പീപ്പിള്‍സ്​ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) ഇന്ത്യക്ക്​ കൈമാറിയതായി ഡിഫന്‍സ്​ ദേസ്​പുര്‍ പി.ആര്‍.ഒ സ്​ഥിരീകരിച്ചു. കിബിത്തു അതിര്‍ത്തിക്ക്​ സമീപം വാച്ചയില്‍ വെച്ചായിരുന്നു കൈമാറ്റം.

അരുണാചല്‍ പ്രദേശില്‍നിന്ന്​ യുവാക്കള്‍ അതിര്‍ത്തി കടന്ന്​ എത്തിയതായി പി.എല്‍.എ അറിയിച്ചതായും ഏതു സമയവും കൈമാറി​യേക്കാമെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു വെള്ളിയാഴ്ച ട്വീറ്റ്​ ചെയ്​തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *