സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി

ന്യൂഡല്‍ഹി:സൈന്യം സർവ സജ്ജമെന്ന് സംയുക്ത സേനാ മേധാവി ജനറൽ ബിപിന്‍ റാവത്ത്. ഇന്ത്യ – ചൈന സംഘർഷം സംബന്ധിച്ച പാർലമെന്ററി ഡിഫന്‍സ് കമ്മിറ്റി യോഗത്തിലാണ് ബിപിന്‍ റാവത്ത് ഈക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ എല്ലാ നടപടികളും സൈന്യം സ്വീകരിച്ചിട്ടുണ്ട്. നിയന്ത്രണരേഖയിലെ സ്ഥിതിയിൽ മാറ്റം വരുത്താനുള്ള ചൈനീസ് നീക്കങ്ങളെ ചെറുക്കാൻ സൈന്യം സർവസജ്ജമാണെന്നും റാവത്ത് പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് എന്ത് പ്രകോപനമുണ്ടയാലും അതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *