റഫേല്‍ ചെെനയ്ക്കുളള ശക്തമായ സന്ദേശം: രാജ്നാഥ് സിംഗ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നവര്‍ക്കുളള ശക്തമായ സന്ദേശമാണ് റഫേല്‍ യുദ്ധവിമാനങ്ങളെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചെെന സംഘര്‍ഷങ്ങള്‍ക്കിടെയാണ് ചെെനയുടെ പേരെടുത്ത് പറയാതെയുളള രാജ്നാഥ് സിംഗിന്റെ പരാമര്‍ശം. ഫ്രാന്‍സില്‍ നിന്നും 59000 കോടി രൂപ ചിലവാക്കി വാങ്ങുന്ന 36 റാഫേല്‍ യുദ്ധവിമാനങ്ങളുടെ ആദ്യ അഞ്ചെണ്ണം ഇന്ന് വ്യോമസേനയുടെ ഭാഗമായി. ഇതിന് പിന്നലെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം.

“റാഫേല്‍ ലോകത്തിനും പ്രത്യേകിച്ച്‌ ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവര്‍ക്കുമുളള ശക്തമായ സന്ദേശമാണ്.”
റാഫേല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായതിന് പിന്നാലെ രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു. ഇന്ത്യ ശാന്തിയും സമാധനവും തകര്‍ക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നും അയല്‍ രാജ്യങ്ങളില്‍ നിന്ന് തിരിച്ചും ഇത് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *