പ്രതിരോധ കരാറില്‍ ‌ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു

ന്യൂഡല്‍ഹി : ജപ്പാനുമായി പ്രധിരോധ കരാറില്‍ ഒപ്പുവച്ച്‌ ഇന്ത്യ. ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഡോക്ടര്‍ അജയകുമാര്‍, ജാപ്പനീസ് നയതന്ത്രപ്രതിനിധി സുസുക്കി സതോഷി എന്നിവരാണ് കരാറില്‍ ഒപ്പുവച്ചത്.

ഇരു സേനകള്‍ക്കും ഇടയിലെ പരസ്പര സഹകരണം വര്‍ദ്ധിക്കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിന് കീഴിലുള്ള ഉഭയകക്ഷി പ്രതിരോധ പരിപാടികള്‍ വര്‍ദ്ധിപ്പിക്കാനും കരാര്‍ വഴി തുറക്കും. പരസ്പരസമ്മതത്തോടെ കൂടിയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും കരാര്‍ മുന്‍തൂക്കം നല്‍കുന്നതായി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

സംയുക്തസേനാ പരിശീലനങ്ങള്‍, ഐക്യരാഷ്ട്ര സമാധാന പാലന പ്രവര്‍ത്തനങ്ങള്‍, മനുഷ്യത്വപരമായ അന്താരാഷ്ട്ര ആശ്വാസനടപടികള്‍, എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പ്പെടെ ഇരു സൈന്യങ്ങളും സഹകരണം ഉറപ്പാക്കും.

ചൈനയ്ക്കാകും ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ കരാര്‍ ഏറ്റവും കൂടുതല്‍ അലോസരം സൃഷ്ടിക്കുക. വാണിജ്യ പരമായും സൈനിക പരമായും ഇരു രാജ്യങ്ങളുടെയും പൊതു ശത്രുമാണ് ചൈന.

Leave a Reply

Your email address will not be published. Required fields are marked *