ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയാലും പി.സി.ആര്‍ പരിശോധന നടത്തണം

ന്യൂഡല്‍ഹി: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പു​തി​യ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ. ദ്രു​ത(ആന്റിജന്‍) പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും ല​ക്ഷ​ണ​മു​ണ്ടെ​ങ്കി​ൽ ആ​ർ.​ടി.​പി​.സി.​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.

കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് പോ​സി​റ്റീ​വ് കേ​സു​ക​ളൊ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ടാ​തെ പോ​കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളും ഉ​റ​പ്പുവരുത്തണമെന്ന് നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പി.സി.ആര്‍ ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം. ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ തെ​റ്റാ​യ ഫ​ല​ങ്ങ​ളു​ടെ ഉ​യ​ർ​ന്ന നി​ര​ക്കാ​ണെ​ന്ന​ത് ഐ.​സി.​എം.​ആ​ർ പോ​ലും അം​ഗീ​ക​രി​ച്ച​താ​ണെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *