കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്​: സ്​റ്റേ തുടരും

കൊച്ചി: കേരള ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്​ സ്​റ്റേ ചെയ്ത സിംഗിള്‍ ​െബഞ്ച് ഉത്തരവ്​ തുടരും. ഉത്തരവ്​ ചോദ്യം ചെയ്​ത്​ കേരള ബാങ്കും സംസ്ഥാന സഹകരണ തെരഞ്ഞെടുപ്പ് കമീഷനും നല്‍കിയ അപ്പീല്‍ ഹരജിയില്‍ ഡിവിഷന്‍ ബെഞ്ച്​ ഇടപെട്ടില്ല.

സെപ്റ്റംബര്‍ 25ലെ തെരഞ്ഞെടുപ്പ് സ്​റ്റേ ചെയ്ത ഉത്തരവ് വസ്​തുതകള്‍ വിലയിരുത്താതെയാണെന്നും റദ്ദാക്കണമെന്ന​ു​ം ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ്​ ജസ്​റ്റിസ്​ സി.ടി. രവികുമാര്‍, ജസ്​റ്റിസ് കെ. ഹരിപാല്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ​െബഞ്ച്​ പരിഗണിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ സിംഗിള്‍ ബെഞ്ചിന്​ നിര്‍ദേശവും നല്‍കി.

തെരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുറുവട്ടൂര്‍ സര്‍വിസ് സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍. സുബ്രഹ്മണ്യന്‍ ഉള്‍പ്പെടെ നല്‍കിയ ഹരജിയിലാണ്​ മൂന്നാഴ്​ചത്തേക്ക്​ സ്​റ്റേ അനുവദിച്ച്‌​ ആഗസ്​റ്റ്​ 26ന്​ സിംഗിള്‍ ബെഞ്ച്​ ഉത്തരവുണ്ടായത്​.

Leave a Reply

Your email address will not be published. Required fields are marked *