മാരകായുധങ്ങളുമായി കോഴിക്കോട് സ്വദേശി പിടിയില്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത്, ഹവാല കേസുകളിലെ പ്രതിയും സംഘവും പിടിയില്‍. കോഴിക്കോട് ഒളപ്പമണ്ണ സ്വദേശി രഞ്ജിത്തും സംഘവുമാണ് പിടിയിലായത്. മുപ്പതിലേറെ കേസുകളില്‍ പ്രതികളാണ് ഇവര്‍. വിതുര പോലീസാണ് ഈ സംഘത്തെ പിടികൂടിയത്. വിതുരയിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്. ഇയാളോടൊപ്പം ഒരു സ്ത്രീയും റിസോര്‍ട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഇയാളില്‍ നിന്നും മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. ടിപി വധക്കേസ് പ്രതി കൊടിക്കുന്നില്‍ സുനിലുമായി ചേര്‍ന്ന് അക്രമങ്ങള്‍ നടത്തിയ കേസിലും പ്രതിയാണ് പിടിയിലായ രഞ്ജിത്ത്. കോഴിക്കോട്,കണ്ണൂര്‍, മലപ്പുറം, എറണാകുളം എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച്‌ അക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത്, ഹവാല, കുഴല്‍പണം കടത്ത്, ഭീഷണിപ്പെടുത്തി പണംതട്ടല്‍,വധശ്രമം എന്നിങ്ങനെ നിരവധി കേസുകളിലും പ്രതികളാണ് പിടിയിലായ സംഘം.കിനാശേരി സ്വദേശി ഹൈജാസ്, മനോജ്, പന്തീരാങ്കാവ് സ്വദേശി നിജാസ്, കൊളാപമ്ബ് സ്വദേശി രജീഷ് എന്നിവരാണ് രജ്ഞിത്തിനൊടൊപ്പം അറസ്റ്റിലായ മറ്റുള്ളവര്‍.

Leave a Reply

Your email address will not be published. Required fields are marked *