പുതിയ അഞ്ച് വനിതാ പോലിസ് സ്‌റ്റേഷനുകള്‍

തിരുവനന്തപുരം:സംസ്ഥാനത്ത് അഞ്ച് വനിതാ പോലീസ് സ്‌റ്റേഷനുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊന്മുടി, വര്‍ക്കല എന്നിവിടങ്ങളില്‍ നിര്‍മ്മിച്ച പുതിയ പോലിസ് സ്‌റ്റേഷന്‍ മന്ദിരങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് സേനയിലെ സമയബന്ധിതമായ പരിഷ്‌കരണം പൊതുജനങ്ങള്‍ക്ക് ഫലപ്രദമായി പോലീസ് സേവനങ്ങള്‍ എത്തിക്കാന്‍ സഹായിക്കുമെന്നും ആധുനിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതുവഴി കൂടുതല്‍ ജാഗ്രതയോടെ പോലിസ് സേനയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം ആശംസിച്ചു.

ആധുനികസൗകര്യങ്ങളോട് കൂടി 1.40 കോടി രൂപ വീതം ചെലവഴിച്ചു തനതു കേരളീയ ശൈലിയിലാണ് ജില്ലയിലെ രണ്ടു കെട്ടിടങ്ങളും നിര്‍മ്മിച്ചിരിക്കുന്നത്. ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പിനായിരുന്നു നിര്‍മാണച്ചുമതല. പരിമിതമായ സാഹചര്യങ്ങളിലായിരുന്നു സ്‌റ്റേഷനുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പുറമെ ഭിന്നലിംഗക്കാര്‍ക്കും പ്രത്യേകം സെല്‍ ഒരുക്കിയിരിക്കുന്നത് മാതൃകാപരമാണ്.

Leave a Reply

Your email address will not be published. Required fields are marked *