ബാലഭാസ്‌കറിന്‍റെ അപകടമരണം: നുണപരിശോധനക്ക്​ കോടതിയുടെ അനുമതി

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്​​റ്റ്​ ‌ബാ​ല​ഭാ​സ്ക​റി​െന്‍റ​യും മ​ക​ള്‍ തേ​ജ​സ്വി​നി ബാ​ല​യു​ടെ​യും അ​പ​ക​ട​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്​ അ​ന്വേ​ഷ​ണ​ത്തി​െന്‍റ ഭാ​ഗ​മാ​യി​ നാ​ലു​പേ​രെ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ന്‍ കോ​ട​തി​യു​ടെ അ​നു​മ​തി.

കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന സി.​ബി.​ഐ സം​ഘം സ​മ​ര്‍​പ്പി​ച്ച അ​പേ​ക്ഷ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. സി.​ബി.​ഐ സ​മ​ര്‍​പ്പി​ച്ച പ്ര​ഥ​മ​വി​വ​ര റി​പ്പോ​ര്‍​ട്ടി​ലെ ഏ​ക പ്ര​തി​യും ബാ​ല​ഭാ​സ്‌​ക​റി​െന്‍റ ഡ്രൈ​വ​റു​മാ​യ അ​ര്‍​ജു​ന്‍, മാ​നേ​ജ​ര്‍​മാ​രും സു​ഹൃ​ത്തു​ക്ക​ളു​മാ​യി​രു​ന്ന വി​ഷ്‌​ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്ബി, ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രെ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​നാ​ണ്​ കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.നു​ണ​പ​രി​ശോ​ധ​ന​ക്ക്​ സ​മ്മ​ത​മാ​ണെ​ങ്കി​ല്‍ ഇൗ ​നാ​ലു​പേ​രും അ​ക്കാ​ര്യം ഈ ​മാ​സം 16ന്​ ​അ​റി​യി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

പ്ര​തി​യും മ​റ്റ്​ സാ​ക്ഷി​ക​ളും വൈ​രു​ധ്യ​മു​ള്ള മൊ​ഴി​ക​ള്‍ ന​ല്‍​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ​രെ നു​ണ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ന്‍ സി.​ബി.​ഐ തീ​രു​മാ​നി​ച്ച​ത്. അ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ അ​പേ​ക്ഷ ന​ല്‍​കി​യ​ത്. 2018 സെ​പ്റ്റം​ബ​ര്‍ 25ന് ​പു​ല​ര്‍​ച്ച​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ്​ ബാ​ല​ഭാ​സ്​​ക​റും മ​ക​ളും മ​ര​ണ​മ​ട​ഞ്ഞ​ത്.

Leave a Reply

Your email address will not be published. Required fields are marked *