ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

തിരുവനന്തപുരം:  അഞ്ചുതെങ്ങിൽ ബോട്ട് മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അലക്സ്, തങ്കച്ചൻ, അഗസ്റ്റിൻ എന്നിവരാണ് മരിച്ചത്.

ഉച്ചക്ക് ഒന്നര മണിയോടെയാണ് അപകടം നടന്നത്. ശക്തമായ തിരയിൽപെട്ട് വള്ളം മറിയുക ആയിരുന്നു. ആറ് പേരുണ്ടായിരുന്ന വള്ളത്തിൽ നിന്ന് മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. അലക്സ്, തങ്കച്ചൻ, അഗസ്റ്റിൻ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *