കോണ്‍ഗ്രസ് കുട്ടനാട് സീറ്റ് ഏറ്റെടുക്കണമെന്ന് കെ.എസ്‌.യു

ആലപ്പുഴ:  കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് കെ.എസ്‌.യു ആലപ്പുഴ ജില്ലാ കമ്മിറ്റി. പാലായിലേറ്റ തിരിച്ചടി ആവര്‍ത്തിക്കാന്‍ അനുവദിക്കെരുതെന്നുംആവശ്യപ്പെട്ട്‌ കെ.എസ്‌.യു പ്രമേയവും പാസാക്കി.

നിലവിലെ രാഷ്ട്രീയ കാലാവസ്ഥ യു.ഡി.എഫിന് അനുകൂലമാണെങ്കിലും കേരള കോണ്‍ഗ്രസില്‍ തുടരുന്ന പ്രശ്നങ്ങള്‍ കുട്ടനാട്ടില്‍ തിരിച്ചടിയായേക്കുമെന്ന് കെ.എസ്‌.യു കണക്കുകൂട്ടുന്നു.ഈ സാഹചര്യത്തില്‍ കുട്ടനാട് സീറ്റ് കോണ്ഗ്രസ് ഏറ്റെടുക്കണമെന്നാണ് ആവശ്യം.

കൈപ്പത്തി ചിഹ്നത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ സീറ്റ് പിടിച്ചെടുക്കാമെന്നും കെ.എസ്‌.യു അഭിപ്രായപ്പെടുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുണ്ട്. യുവ നേതാക്കള്‍ക്ക് അവസരം നല്‍കണമെന്നും കെ.എസ്.യു ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *