ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചു; ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം: ധനമന്ത്രി ടി.എം തോമസ് ഐസക്കിന് കോവിഡ്. മന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ നിരീക്ഷണത്തില്‍. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

തിരുവനന്തപുരം : സംസ്ഥാന ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസകിന്  കോവിഡ്  സ്ഥിരീകരിച്ചു. ആന്റിജൻ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. സംസ്ഥാനത്ത് ഒരു മന്ത്രിക്ക് ഇതാദ്യമായാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മന്ത്രിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങളോട് നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *