അമിത് ഷായെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ മുഖ്യമന്ത്രി പിണറായി വിജയന്‍ അധിക്ഷേപിച്ചെന്നു കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അമിത് ഷായുടെ ശരീരത്തെപ്പറ്റിയുളള മുഖ്യമന്ത്രിയുടെ പരാമര്‍ശം അപകീര്‍ത്തികരമാണ്.


ജനവികാരം മാനിച്ചില്ലെങ്കില്‍ ജനം സര്‍ക്കാരിനെ വലിച്ചിടുമെന്നാണ് അമിത് ഷാ കേരളത്തില്‍ വന്നപ്പോള്‍ പറഞ്ഞത്. യഥാര്‍ഥ പ്രശ്‌നത്തില്‍നിന്നു ശ്രദ്ധതിരിക്കാനാണു മുഖ്യമന്ത്രിയുടെ ശ്രമം. ജനങ്ങള്‍ ഇതിനു മുഖ്യമന്ത്രിക്കു മറുപടി നല്‍കും. അമിത് ഷായുടെ പ്രസംഗത്തിന്റെ തര്‍ജമയില്‍ പിഴവുണ്ടായെന്നും കണ്ണന്താനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *