ശ്രീലങ്കന്‍ പെട്രോളിയം മന്ത്രി അര്‍ജുന രണതുംഗ അറസ്റ്റില്‍

കൊളംബോ: ശ്രീലങ്കന്‍ പെട്രോളിയം മന്ത്രിയും ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ അര്‍ജുന രണതുംഗ ശ്രീലങ്കയില്‍ അറസ്റ്റില്‍.


രാഷ്ട്രീയ അട്ടിമറിക്കുശേഷം നടക്കുന്ന ആദ്യ പൊലീസ് നടപടിയാണിത്. പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അനുയായികള്‍ക്കുനേരെ രണതുംഗയുടെ അംഗരക്ഷകന്‍ കഴിഞ്ഞദിവസം നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കേസിലാണ് അറസ്റ്റ്.
സിരിസേനയെ അനുകൂലിക്കുന്ന ജനക്കൂട്ടം റനില്‍ വിക്രമസിംഗെ പക്ഷക്കാരനായ മന്ത്രിയെ വളഞ്ഞപ്പോഴാണ് അംഗരക്ഷകന്‍ വെടിയുതിര്‍ത്തത്. റനില്‍ വിക്രമസിംഗെ തന്നെയാണു പ്രധാനമന്ത്രിയെന്നു പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ നിലപാടെടുത്തിരുന്നു. എന്നാല്‍ ലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്ഷെ ഇന്നു സെക്രട്ടേറിയറ്റിലെത്തി ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *