പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെ: ശശി തരൂര്‍ എംപി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളിനെപ്പോലെയാണെന്നു കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പേരു വെളിപ്പെടുത്താത്ത ഒരു ആര്‍എസ്എസ് നേതാവിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് തരൂര്‍ മോദിക്കെതിരെ ‘തേള്‍’ പരാമര്‍ശം നടത്തിയത്. ബെംഗളൂരു സാഹിത്യോല്‍സവത്തില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പരാമര്‍ശം.

ആര്‍എസ്എസിലെ ഒരാള്‍ ഒരു മാധ്യമപ്രവര്‍ത്തകനോടു പറഞ്ഞ അസാധാരണ അലങ്കാര പ്രയോഗം ഇതാണ്. ശിവലിംഗത്തിലിരിക്കുന്ന തേളിനെപ്പോലെയാണ് മോദി. കൈകൊണ്ട് അതിനെ മാറ്റാന്‍ സാധിക്കില്ല. ചെരിപ്പോ മറ്റോ ഉപയോഗിച്ച് അടിക്കാമെന്നാണെങ്കില്‍ അതിനും സാധിക്കില്ല- തരൂര്‍ പറഞ്ഞു. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിനു മുന്‍പാണ് തരൂര്‍ പരാമര്‍ശിച്ച വിശേഷണങ്ങളുള്‍പ്പെടുന്ന ലേഖനം ഒരു ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്. 2012 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനില്‍നിന്ന് ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് മോദി എത്തുന്നതുവരെയുള്ള കാര്യങ്ങളാണു പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *