കോണ്‍ഗ്രസ് ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലയില്‍ കോണ്‍ഗ്രസിന് ബന്ധമുണ്ടെന്ന സി.പി.എം ആരോപണം തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊലപാതകത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ല. സര്‍ക്കാറിന്‍റെ ഭരണപരാജയം മറക്കാന്‍ കോണ്‍ഗ്രസിനെ പഴിചാരുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ് ആരെയും കൊല്ലുന്ന പാര്‍ട്ടിയല്ല. ഗൂണ്ടകളെ പോറ്റിവളര്‍ത്തുന്ന പാര്‍ട്ടിയുമല്ല. പൂര്‍വ ൈവരാഗ്യത്തിന്‍റെ അടിസ്ഥാനത്തിലുള്ള സംഭവമാണെന്നാണ് താഴെതട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ട്. രാഷ്ട്രീയ സംഘര്‍ഷം ഉണ്ടാകാത്ത പ്രദേശമാണ്. അനാവശ്യമായി കോണ്‍ഗ്രസിനെ പഴിചാരാനുള്ള ശ്രമം നടക്കില്ല.

കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന വാദം നിലനില്‍ക്കില്ല. തകര്‍ന്നു കൊണ്ടിരിക്കുന്ന സര്‍ക്കാറിന്‍റെ മുഖച്ഛായ മെച്ചപ്പെടുത്താനുള്ള ശ്രമമാണിത്. കൊലപാതകം സംബന്ധിച്ച നീതിപൂര്‍വമായ അന്വേഷണം നടക്കട്ടെയെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *