ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം: പ്രധാന മന്ത്രി

ന്യൂഡല്‍ഹി:| ഓണമാഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.

കൊവിഡ് കാലമായതിനാല്‍ ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണമെന്ന ഓര്‍മപ്പെടുത്തലും അദ്ദേഹം പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ സംസാരിക്കവേ നടത്തി. ഉത്സവങ്ങളുടെ സമയമാണെങ്കിലും കൊവിഡ് കാരണം ആളുകള്‍ക്കിടയില്‍ അച്ചടക്ക ബോധമുണ്ടെന്നും പ്രധാന മന്ത്രി സൂചിപ്പിച്ചു. ഓണം അന്താരാഷ്ട്ര ഉത്സവമായി മാറിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് കാര്‍ഷിക ഉത്പാദനം കുറഞ്ഞുവെന്നത് ചൂണ്ടിക്കാട്ടിയ പ്രധാന മന്ത്രി പ്രതികൂല സാഹചര്യത്തിലും പിടിച്ചു നിന്ന കര്‍ഷകരെ പ്രശംസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *